Saturday, September 12, 2009

ചുവടുകൾ..










നിനക്കെനിക്കായ്‌ നൽകുവാനാകുമോ..
നിറങ്ങളില്ലാത്തൊരു നറു സ്വപ്നം..

എനിക്കായ്‌ ഒന്നു പാടുവാനാകുമോ
സപ്തസ്വരങ്ങളില്ലാത്തൊരു ചെറുഗാനം..

ചുവടുകളേതുമില്ലതെ ഒരു
നടനലഹരിയിലെന്നെയാടിക്കാൻ നിനക്കകുമോ...

ആരാരുമല്ല നീയെന്റെയാകിലും
ആരെങ്കിലുമൊക്കെ നീയായ്‌ത്തീർന്നിടുമോ..

നിറക്കൂട്ടുകളില്ലാത്ത വെറുമൊരു സ്വപ്നമായ്‌
കഥകളിലൂടൊഴുകുന്നൊരു ഒരു കഥാപാത്രമായ്‌
നാദവിസ്മയങ്ങളില്ലാത്ത നേർത്ത പാട്ടായ്‌...

സുഗന്ധവാഹിയല്ലാത്ത വിടരുന്ന കടലാസുപൂവായ്‌
പെയ്തൊഴിഞ്ഞു കുതിർന്നൊരിടം പോലെ..
വാചാലമൊരു മൗനവിചിയായ്‌
മെല്ലെയെപ്പോഴോ നിൻ മനതാരിൽ
മായയായ്‌ വിരുന്നെത്തുവാൻ എനിക്കാവുമോ...

നിലാവില്ലാത്തൊരു രാവിന്റെ ഓർമ്മക്കായ്‌
നക്ഷത്രമില്ലാത്തൊരാകാശശൂന്യതയായ്‌
ഈണമില്ലാത്തൊരു പാട്ടായ്‌
വരകളില്ലാത്തൊരു ചിത്രമായ്‌..
ചിപ്പിയിലൊളിഞ്ഞൊരു വെണ്മുത്തായ്‌
എണ്ണയില്ലാത്തൊരു മൺചിരാതായ്‌
മനസ്സെന്നമാന്ത്രികച്ചെപ്പിലൊരുകോണിലിത്തിരി
ഇടം പിടിച്ചോട്ടേ ചങ്ങാതീ...